23-8-2014നു നടത്താനിരുന്ന SALT അധ്യാപകപരിശിലനം മാറ്റിവെച്ചു. പുതിയ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്

Thursday, 24 July 2014

SALT






വാര്‍ത്ത : മലയാള മനോരമ

Friday, 18 July 2014



വിദൂര വിദ്യാഭ്യാസ പരിശീലന പരിപാടി (സോഷ്യല്‍ സയന്‍സ്)
ഉത്ഘാടനചടങ്ങുകളില്‍ നിന്ന് 







































Wednesday, 16 July 2014

വിദൂര വിദ്യാഭ്യാസ പരിശീലന പരിപാടി (സോഷ്യല്‍ സയന്‍സ്)

വിദൂര വിദ്യാഭ്യാസ പരിശീലന പരിപാടി (സോഷ്യല്‍ സയന്‍സ്)


ഡയറ്റ് പാലക്കാട് - വിദൂര വിദ്യാഭ്യാസ പരിശീലന വിഭാഗം(സോഷ്യല്‍ സയന്‍സ്) നടത്തുന്ന പരിശീലന പരിപാടിയുടെ ഉത്ഘാടനം ഒറ്റപ്പാലം BRCയില്‍ 18/07/2014ന് 10മണിക്ക് ബഹു. ഒറ്റപ്പാലം MLA ശ്രീ. ടി. ഹംസ നിര്‍വഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിനും അതോടൊപ്പം നടത്തുന്ന പഠനവിഭവങ്ങളുടെ വിതരണവും - ക്ലാസ്സുകളും ഉണ്ടായിരിക്കും. തിരെ‌‌ഞ്ഞെടുക്കപ്പെട്ട എല്ലാ അദ്ധ്യാപകരും പങ്കെടുക്കെണ്ടതാണ്.



Monday, 19 August 2013

Distance Mode Training – Material Development Workshop 2013-14

 Distance Mode Training – Material Development  Workshop 2013-14

Three days Residential Workshop in Social Science Material Development related to Distance Mode Training at IRTC Mundoor from 16/08/2013 to 18/08/2013




















Saturday, 27 July 2013

Distance Mode Training – Visioning Workshop 2013-14

 Distance Mode Training – Visioning Workshop 2013-14


 സോഷ്യല്‍ സയന്‍സ്  ഡിസ്റ്റസ്  മോഡ്  ട്രെയിനിങ്ങിന്റെ  ഭാഗമായി ആനക്കര DIETല്‍ വെച്ചു നടന്ന വിഷന്‍ വര്‍ക്ക്‌ ഷോപ്പില്‍ നിന്ന്






Wednesday, 23 January 2013

പഠനസഹായി

സാമൂഹ്യശാസ്ത്ര പഠനസഹായി


ജനുവരി 22,23 തിയ്യതികളിലായി പാലക്കാട്‌  DIET നടത്തിയ ശില്പശാലയില്‍   സാമൂഹ്യശാസ്ത്രത്തില്‍  വിജയം ഉറപ്പാക്കാന്‍ സഹായകമായ വിധത്തില്‍ ഒരു പഠനസഹായിക്ക്  രൂപം കൊടുക്കുകയുണ്ടായി. വിവിധ പഠന നിലവാരത്തിലുള്ള വിദ്യാര്‍ത്തികള്‍ക്ക്  പ്രയോജനപ്പെടുന്ന വിധത്തിലാണ്  ഈ പഠനസഹായിക്ക്  രൂപം കൊടുത്തിട്ടുള്ളത്‌ .  അധ്യാപകര്‍ റിവിഷന്‍ വേളകളില്‍ ഇത്  ഫലപ്രദമായി  ഉപയോഗപ്പെടുത്തുമല്ലോ.



SS I

SSII

  WORK SHEET

PRE-MODEL  QUESTIONS

 

Monday, 26 November 2012

DISTANCE MODE TRAINING IN SOCIAL SCIENCE





 പഠനപ്രക്രിയ ആസ്വാദനത്തിന്റെ തലത്തിലേക്ക് എത്തിക്കാന്‍ അധ്യാപകന്റെ ക്രിയാത്മകശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. സാമൂഹ്യശാസ്ത്രപഠനം പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ് ഇത്. പരമ്പരാഗത രീതികള്‍ അപര്യാപ്തമാകുകയും അതിനവീന പഠനതന്ത്രങ്ങള്‍ ആവ്ഷ്കരിക്കുന്നതില്‍ വേണ്ടത്ര വിജയം ഉറപ്പാക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷമാണ് ഇതിനു കാരണം. കഴിഞ്ഞ കാലങ്ങളുലെ കുട്ടികളുടെ പഠനപുരോഗതി പരിശോധിക്കുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍ ഉദ്ദേശിച്ച രീതിയില്‍ പഠനനേട്ടം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു.കൂടുതല്‍ ജൈവീകവും രസകരവുമായി ഈ വിഷയം കൈകാര്യം ചെയ്യുന്നത് സാമൂഹ്യശാസ്ത്രത്തോടുള്ള ആഭിമുഖ്യത്തില്‍ പ്രകടമായ മാറ്റത്തിന് ഇടയാക്കും
ഈ സാഹചര്യത്തിലാണ് 8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രപഠനവും ബോധനവും മെച്ചപ്പടുത്തുന്നതിനായി e-learning materials തയ്യാറാക്കുന്നതു സംബന്ധിച്ച് പാലക്കാട് ഡയറ്റ് ആലോചിക്കുന്നത്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താരതമ്യേന പ്രയാസം അനുഭവപ്പെടുന്ന ഭൂമിശാസ്ത്രത്തിന് ഈന്നല്‍ നല്‍കിക്കൊണ്ടുള്ള resource kit ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
8,9,10 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഭൂമിശാസ്ത്രപരമായ ആശയങ്ങളെ പരമാവധി ദൃശ്യവല്‍ക്കരിച്ചുകൊണ്ട് കുട്ടികള്‍ക്ക് മൂര്‍ത്തമായ അനുഭവങ്ങള്‍ ക്ലാസ്സ് മുറിയില്‍ ലഭ്യമാക്കി ഭൂമിശാസ്ത്രപഠനം കൂടുതല്‍ സാര്‍ത്ഥകമാക്കാന്‍ ഇത് സഹായകമാകുണം.
പാലക്കാട് ജില്ലയിലെ സാമൂഹ്യശാസ്ത്രപഠനത്തിനും പരിശീലനത്തിനും നേതൃത്വം നല്‍കിവരുന്ന ഒരുകൂട്ടം പ്രഗത്ഭരായ അദ്ധ്യാപകരുടെ ശ്രമഫലമായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
ESTEEM (Enhancing Social science Teaching Efficiency through Elecronic Media) എന്ന പേരില്‍ തയ്യാരാക്കിയ ഈ നൂതനസംവിധാനം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ സാഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പഠനബോധന സന്ദര്‍ഭങ്ങളിലെ അനുഭവങ്ങളെ അത്തുസമയം ഷയര്‍ ചെയ്യാവുന്ന ബ്ലോഗ് ഇതിന്റെ ഒരു പ്രത്യേകതയാണ്. ഇതിലെ കുറിപ്പുകള്‍, ചിര്തങ്ങള്‍ ദൃശ്യങ്ങള്‍,ശബ്ദം, ചലനം, ഇവ സാമൂഹ്യശാസ്ത്രപഠനം ആഹ്ലാദകരവും താത്പര്യജനകവുമാക്കി മാറ്റുമെന്നതില്‍ സംശയമില്ല. ESTEEM ക്ലാസ്സ് മുറികളിലുളവാക്കുന്ന പ്രതികരണങ്ങളും അനുഭവങ്ങളും ഈ സംഭവത്തെ കൂടുതല്‍ കരുത്തുറ്റതാക്കുവാന്‍ അവസരമൊരുക്കുമെന്നതില്‍ സംശയമില്ല. ഇത് വളരെ സന്തെഷത്തോടെ ഏറ്റെടുത്തുകൊണ്ട് പാലക്കാട് ജില്ലയിലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകര്‍ ഏറ്റെടുത്തുകൊണ്ട് പാലകകാട് ജില്ലയിലെ സോഷ്യല്‍ സയന്‍സ് പഠനത്തിന് പുതിയ തലങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രത്യാശിക്കുന്നു.


സി.ബാബു
പ്രിന്‍സിപ്പാള്‍
DIET, പാലക്കാട്